എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്‌.എസ്.എല്‍.സി., എ.എച്ച്‌.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി റെഗുലർ വിഭാഗത്തില്‍ 427153 വിദ്യാർഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 425563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്‌എസ്‌എല്‍സി വിജയ ശതമാനം.

കഴിഞ്ഞ വർഷം 99.70 വിജയശതമാനമായിരുന്നു71831 പേർക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത് വൈകിട്ട് നാല് മണി മുതല്‍ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷാഫലം അറിയാൻ https://pareekshabhavan.kerala.gov.in, http://www.prd.kerala.gov.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക