തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്ബളം ഉയര്‍ത്താന്‍ ധനവകുപ്പിന്റെ അനുമതി. ചിന്ത ജെറോമിന്റെ ശമ്ബളം 50,000 രൂപയില്‍ നിന്നു 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ധനവകുപ്പ് അനുമതി നല്‍കിയത്. 2016 ഒക്ടോബറിലാണ് ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ആയത്. 2016 ഒക്ടോബര്‍ മുതല്‍ 1 ലക്ഷം രൂപ ശമ്ബളം ലഭിക്കണമെന്ന ചിന്ത ജെറോമിന്റെ ആവശ്യം രണ്ട് പ്രാവശ്യം ധനവകുപ്പ് തള്ളിയിരുന്നു. ഇതിനാണ് ഇപ്പോള്‍ അനുമതി ആയിരിക്കുന്നത്.

അതേസമയം, സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന കൊണ്ട് 2021 ജനുവരി വരെ ശമ്ബളയിനത്തില്‍ ചിന്ത കെെപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപയായിരുന്നു. ഇതിന്റെ വിവരാവകാശ രേഖ കഴിഞ്ഞ വര്ഷം പുറത്തുവന്നിരുന്നു. 2016ല്‍ സ്ഥാനമേറ്റത് മുതല്‍ ശമ്ബളയിനത്തില്‍ മാത്രം 37,27,200 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ട്രാവല്‍ അലവന്‍സ് ഇനത്തില്‍ 84,583 രൂപയും അനുവദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ സ്ഥാനം നല്‍കി ചിലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ രേഖയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിന് ലക്ഷങ്ങള്‍ ശമ്ബളമായി നല്‍കിയിരുന്നതായി പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക