കോണ്‍ഗ്രസിന്റെ നേതാക്കളും സഹോദരങ്ങളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള പൊതുവേദിയിലെ സ്നേഹപ്രകടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. രാഹുല്‍ തന്റെ സഹോദരി പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച്‌ കവിളില്‍ ചുംബനം നല്‍കുന്ന ദൃശ്യങ്ങളാണ് ഇത്. രണ്ട് ഹൃദയ ഇമോജികളോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലാണ് സഹോദരന്‍ സ്‌നേഹം പ്രകടിപ്പിച്ചത്. രാഹുല്‍-പ്രിയങ്ക സാഹോദര്യത്തിന്റെ അത്യന്തം മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. കാണുന്നവരുടെ ഹൃദയം നിറയുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളുടെയും മനം കവരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുപിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പൊതുവേദിയില്‍ അടുത്തടുത്ത കസേരകളിലിരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇതിനിടെ രാഹുല്‍ തന്റെ സഹോദരിയെ ചേര്‍ത്തു പിടിച്ചു. തോളിലൂടെ ഇട്ട രാഹുലിന്റെ കൈ പ്രിയങ്കയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ ചുംബനം നല്‍കി. രാഹുലിന്റെ പ്രവൃത്തിയില്‍ ചിരിച്ച പ്രിയങ്കയെ രാഹുല്‍ വീണ്ടും വീണ്ടും ചുംബിച്ചു.അടുത്തിടെയിറങ്ങിയ ‘രക്ഷബന്ധന്‍’ സിനിമയിലെ ‘മേം രഹൂന്‍ നാ തേരെ ബിനാ’ (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല) എന്ന അര്‍ജിത് സിങ് ആലപിച്ച ഗാനമാണ് വീഡിയോക്ക് ചേര്‍ത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക