ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അരികില്‍ ഒരു വിനോദസഞ്ചാരി ചാഞ്ഞുകിടക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ട്വിറ്ററിലെ വിയര്‍ഡ് ആന്‍ഡ് ടെറിഫയിംഗ് പേജാണ് ഇത് പങ്ക് വെച്ചത്.

നില്‍ക്കുന്നത് 380 അടി വലുപ്പത്തിലുള്ള വെള്ളച്ചാട്ടത്തില്‍ എന്നാണ് വീഡിയോക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്. ഒറ്റനോട്ടത്തില്‍ താഴേക്ക് പോകും എന്ന് പോലും തോന്നിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. കൈകള്‍ വിടര്‍ത്തി താഴേക്ക് നീട്ടിയാണ് പെണ്‍കുട്ടി കിടക്കുന്നത്. വീഡിയോ വളരെ വേഗത്തില്‍ വൈറലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരില്‍ നിന്നാണ് ഡേവിഡ് ലിവിംഗ്സ്റ്റണ്‍ വിക്ടോറിയ വെള്ളച്ചാട്ടത്തിന് പേര് നല്‍കിയത്. ഡെവിള്‍സ് പൂള്‍ എന്നും വിക്ടോറിയ വെള്ളച്ചാട്ടം അറിയപ്പെടുന്നു.ഡിസംബര്‍ 30-ന് പങ്ക് വെച്ച വീഡിയോ കണ്ടത് 2കോടിയിലധികം പേരാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ വൈക്ക് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക