കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതില്‍ അതൃപ്തിയുണ്ടെന്ന് കെ.മുരളീധരന്‍ എംപി. സിപിഎമ്മും ബിജെപിയും ഗൃഹസന്ദര്‍ശന പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും പുനഃസംഘടനയുടെ ആലോചനകളിലാണെന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ കെ. മുരളീധരന്‍ തുറന്നടിച്ചു. തുടര്‍ന്നാണ് പുനഃസംഘടന വൈകുന്നതിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കിയത്.

രണ്ടുപേര്‍ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പോര. താഴെത്തട്ടിലെ നിര്‍ജീവമായ കമ്മിറ്റികള്‍ മാറ്റാന്‍ നേതൃത്വം ഇടപെടണം. ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന അഭിപ്രായമില്ലെന്നും മുരളീധരന്‍ പറഞ്ഞു.മുരളീധരന്റെ പരാമര്‍ശം എല്ലാ കോണ്‍ഗ്രസ്സുകാര്‍ക്കും ബാധകമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍എസ്എസ് ആസ്ഥാനത്തെ സമ്മേളനത്തിന് ശേഷം ഇന്നലെ രാത്രി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച ശശി തരൂര്‍ എംപി, കെ. കരുണാകന്‍ സ്റ്റഡി സെന്ററിന്റെ അനുസ്മരണ സമ്മേളനത്തിലുടനീളം പങ്കാളിയായി. കരുണകരന്റെ പ്രവര്‍ത്തനശൈലിയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന ഉപദേശത്തോടെയാണ് തരൂര്‍ മടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക