ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടല്‍ അടപ്പിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടല്‍ തുറക്കരുതെന്നാണ് നിര്‍ദേശം. പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ ആദ്യം തടഞ്ഞു. പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയത്.

അതേസമയം, ഉദ്യോഗസ്ഥര്‍ മനഃപ്പൂര്‍വം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജില്‍ വച്ച്‌ ഫോട്ടോ എടുത്തതാണെന്ന് ബുഹാരി ഹോട്ടല്‍ ഉടമ പറയുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്താറുണ്ട്. പഴയ ഭക്ഷണം വില്‍ക്കാറില്ലെന്നും ഹോട്ടലുടമ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക