കരിവെള്ളൂരിലെ വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കിനിടെയില്‍ 20 വയസുകാരിയുടെ തലമുടി ആരോ മുറിച്ചു മാറ്റിയതായി പരാതി. കരിവെളളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് 20 സെന്റീമീറ്ററിലധികം മുടി നഷ്ടമായതായി അറിഞ്ഞത്. ശനിയാഴ്ച കരിവെള്ളൂര്‍ ആണുരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.

വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഭക്ഷണശാലയിലേക്ക് കടക്കാന്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരക്കിനിടെയില്‍ പെണ്‍കുട്ടിയുടെ മുടിയാരോ പുറകില്‍ നിന്നും കത്രിക കൊണ്ടുമുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. മുടി മുറിച്ചു മാറ്റപ്പെട്ടതിന്റെ സങ്കടത്തില്‍ പെണ്‍കുട്ടി പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഭക്ഷണശാലയ്ക്ക് അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തിയതായി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറയുടെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ഓഡിറ്റോറിയം ഉടമകള്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക