ഓരോരുത്തരും ഓരോ രീതിയില്‍ ആയിരിക്കും സന്തോഷം പ്രടിപ്പിക്കുക. അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒന്ന് നൃത്തം ചെയ്തുപോയ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് അവളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങില്‍ അവളുടെ പേര് വിളിച്ചയുടൻ കയ്യില്‍ പൂച്ചെണ്ടും പിടിച്ച്‌ അവള്‍ നൃത്തം ചെയ്യുകയായിരുന്നു .ഫിലാഡല്‍ഫിയയിലെ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ബിരുദദാന ചടങ്ങിനിടെ നൃത്തം ചെയ്തത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയ്‌ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ പേര് വിളിച്ച്‌ അവള്‍ ബിരുദം സ്വീകരിക്കാൻ മുന്നോട്ട് പോകുന്നു. പെട്ടെന്ന് തന്നെ അവള്‍ പൂച്ചെണ്ടുമായി വേദിയില്‍ നൃത്തം ചെയ്യാൻ തുടങ്ങുന്നു. ഡിപ്ലോമ കൈവശമുള്ള പ്രിൻസിപ്പലിനെ സമീപിക്കുമ്ബോള്‍ പ്രിൻസിപ്പല്‍ അവളുടെ കൈ ഉയര്‍ത്തി വിദ്യാര്‍ത്ഥിയോട് അവളുടെ സീറ്റിലേക്ക് മടങ്ങാൻ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് പ്രിൻസിപ്പല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സമീപത്തിരുന്ന ചവറ്റുകുട്ടയില്‍ ഇടുകയാണുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റേജില്‍ ബിരുദദാനം നടക്കുമ്ബോള്‍ തങ്ങളുടെ കുടുംബമോ സുഹൃത്തുക്കളോ ശബ്ദമുണ്ടാക്കാനോ കയ്യടിയ്‌ക്കാനോ പാടില്ലെന്ന് പ്രിൻസിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നതായി പെണ്‍കുട്ടി ആരോപിച്ചു. പ്രിൻസിപ്പലിന്റെ ഈ പ്രവൃത്തി തനിക്ക് മാനക്കേട് ഉണ്ടാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക