ഹിന്ദുമതത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഒരു പ്രത്യേക ദൈവവുമായും ഗ്രഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷവും വാസ്തു ശാസ്ത്രവും അനുസരിച്ച്‌ ചൊവ്വാഴ്ച, ഭഗവാന്‍ ഹനുമാനുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ചൊവ്വ ഗ്രഹവുമായും ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിവസം ദൈവത്തെ ആരാധിക്കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ദൈവകോപം ഇല്ലാതാക്കാന്‍ ചില കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും വേണം.ഇത്തരത്തില്‍ വാസ്തു ശാസ്ത്രത്തില്‍ ചൊവ്വാഴ്ച ചെയ്യാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

കത്രിക, റേസര്‍, നെയില്‍ ക്ലിപ്പറുകള്‍, ആയുധങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ അധിപന്‍ ചൊവ്വയാണ്. ഇവ രണ്ടും കൂട്ടിമുട്ടുമ്ബോള്‍ അത് ശരീരത്തിന് ദോഷം ചെയ്യും. അതിനാല്‍, മുടി അല്ലെങ്കില്‍ നഖം മുറിക്കുമ്ബോള്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴിവാക്കണം. കൂടാതെ, വ്യാഴാഴ്ച നഖം മുറിക്കുന്നതും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച ഉലുവ വേവിച്ച്‌ കഴിക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ശനി ഗ്രഹം ഉലുവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വയുടെയും ശനിയുടെയും കൂടിച്ചേരല്‍ കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തി വെക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹനുമാനും ചൊവ്വ ഗ്രഹവും കറുത്ത നിറങ്ങളെ അംഗീകരിക്കുന്നില്ല. ചൊവ്വാഴ്ച ചുവന്ന വസ്ത്രം ധരിക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ചുവന്ന വസ്ത്രം ധരിച്ചാല്‍ ചൊവ്വാ ദോഷത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാം. ചൊവ്വാഴ്ചകളില്‍ കറുപ്പ് ധരിക്കുന്നത് നിങ്ങളുടെ പുരോഗതിക്കും സമ്ബത്തിനും എതിരായേക്കാം. ഇതുവഴി നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം.

അംഗാരക് എന്നറിയപ്പെടുന്ന ചൊവ്വ താപവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഗ്രഹമാണ്. ഈ ദിവസം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലും രക്തം പോലുള്ള അനുബന്ധ പദാര്‍ത്ഥങ്ങളിലും സ്വാധീനം ചെലുത്താനും കോപം ഉളവാക്കാനും മറ്റേതൊരു ദിവസത്തേക്കാളും കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ ഷേവിംഗ് പോലുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഹനുമാന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചൊവ്വാഴ്ചകളില്‍ മദ്യം കഴിക്കുകയോ നോണ്‍ – വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ആളുകള്‍ സാത്വികമായ ഭക്ഷണം കഴിക്കാനും താമസപരമായ ഭക്ഷണ വസ്തുക്കളില്‍ നിന്നോ പ്രവര്‍ത്തനങ്ങളില്‍ നിന്നോ വിട്ടുനില്‍ക്കാനും ശ്രമിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ജ്യോതിഷ പ്രകാരം, മുടി, നഖം, അഴുക്ക് തുടങ്ങി എല്ലാ പാഴ് വസ്തുക്കളെയും ശനി ഭരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക