സോഷ്യല്‍ മീഡിയയുടെ ലോകം തികച്ചും അതിശയകരമായ ഒന്നാണ്. ഇവിടെ എപ്പോള്‍ എന്താണ് കാണാന്‍ കഴിയുന്നതെന്ന് ആര്‍ക്കും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. ചിലപ്പോള്‍ ഡാന്‍സും തമാശകളും നിറഞ്ഞ വീഡിയോകളാണെങ്കില്‍ മറ്റുചിലപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന വീഡിയോകളാകും വൈറല്‍ ആകുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇത് ഒരു പെണ്‍കുട്ടിയും കരടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വീഡിയോയാണ്. ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു പെണ്‍കുട്ടി പാര്‍ക്കില്‍ കിടക്കുന്നത്. എന്തോ ക്ഷീണം കൊണ്ടാകാം ആ കുട്ടി കിടന്നത്. പെട്ടെന്നാണ് അവിടേക്ക് ഒരു കരടി വരുന്നത്. പിന്നെ സംഭവിച്ചത് ശരിക്കും കാണേണ്ടത് തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരടി പെണ്‍കുട്ടിയുടെ അടുത്തേക്ക് വരുന്നത് കണ്ട അവള്‍ ബോധമില്ലാതെ കിടക്കുന്ന രീതിയില്‍ അഭിനയിക്കുകയാണ്. അതുവഴി കടന്നുപോയ കരടി പെണ്‍കുട്ടിയെ നോക്കിയിട്ട് തിരികെ പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ ആ ഐഡിയ ശരിക്കും അവളുടെ ജീവന്‍ രക്ഷിച്ചുവെന്നുവേണം പറയാന്‍. ഒരു പക്ഷെ കരടിയെ കണ്ട് പെണ്‍കുട്ടി പേടിച്ച്‌ ഓടാന്‍ തുടങ്ങിയിരുന്നുവെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ സംഭവിച്ചേനെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക