ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയായ ഫിറോസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കൈക്കാണ് ഗുരുതര പരിക്കേറ്റത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഒറ്റപ്പാലത്തുണ്ടായ ആഷിഖ് കൊലക്കേസിലെ പ്രതി ഫിറോസാണ് ബന്ധുവായ പെണ്‍കുട്ടിയെ ആക്രമിച്ചത്. കയറാംപാറ സ്വാമി റോഡില്‍വെച്ച്‌ വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്. പെണ്‍കുട്ടിയുടെ കൈക്കാണ് ഇയാളുടെ ആക്രമണത്തില്‍ വെട്ടേറ്റത്. സംഭവം നടന്നയുടനെ പെണ്‍കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് മികച്ച ചികിത്സയ്ക്കായി ഈ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഷിഖ് കൊലക്കേസിലെ പ്രതിയായ ഫിറോസ് ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. പെണ്‍കുട്ടി ഫിറോസിന്‍റെ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി വാക്കേറ്റമുണ്ടായതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക