ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചെലവ് ചുരുക്കാന്‍ അപകടകരമായ രീതികള്‍ പരീക്ഷിച്ച്‌ ജനം. പാചക വാതകം പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച്‌ ആളുകള്‍ പാചകത്തിനായി ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സിലിണ്ടര്‍ വാങ്ങാനുള്ള തുക ലാഭിക്കാനാണ് പ്ലാസ്റ്റിസ് കവറില്‍ നിറച്ച്‌ പാചകം ചെയ്യുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.തകരുന്ന സമ്ബദ്‌വ്യവസ്ഥയില്‍ വീര്‍പ്പുമുട്ടുന്ന പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷമായതോടെയാണ് ആളുകള്‍ പണം ലാഭിക്കാന്‍ ജീവന്‍ പണയംവെച്ചും ഇത്തരം മാര്‍ഗങ്ങള്‍ തേടുന്നത്. അനധികൃതമായി ലഭിക്കുന്ന ഗ്യാസാണ് ഇത്തരത്തില്‍ പ്ലാസ്റ്റിസ് കവറില്‍ നിറച്ച്‌ കൊണ്ടുപോകുന്നത്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പാകിസ്ഥാനികളാണ് ഇത്തരത്തില്‍ എല്‍ പി ജി സംഭരിക്കുന്നത്. 2007 മുതല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നില്ല. ഗ്യാസ് കൊണ്ടു പോകുന്ന പൈപ്പ് ലൈന്‍ തകരാറിലായത് ശരിയാക്കാനാവാത്തതാണ് കാരണം. അതേസമയം സിലിണ്ടറില്‍ ഗ്യാസ് വാങ്ങണമെങ്കില്‍ പതിനായിരം പാക് രൂപ ചെലവാക്കേണ്ടി വരും. എന്നാല്‍ പ്ലാസ്റ്റിക് ബാഗുകളില്‍ 500 മുതല്‍ 900 രൂപ വരെ നല്‍കിയാല്‍ ഗ്യാസ് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കംപ്രസ്സറിന്റെ സഹായത്തോടെയാണ് പ്ലാസ്റ്റിക് കവറില്‍ എല്‍പിജി നിറയ്ക്കുന്നത്. സിലിണ്ടറിലെന്ന പോലെ നോസലും വാല്‍വും ഉപയോഗിച്ച്‌ ഇത് അടയ്ക്കുന്നു. പ്ലാസ്റ്റിക് ബാഗില്‍ മൂന്ന് മുതല്‍ നാല് കിലോ വരെ ഗ്യാസ് നിറയ്ക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. ഇത്തരത്തില്‍ ഗ്യാസ് നിറച്ച ബാഗുകള്‍ കൊണ്ടുപോകുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു തീപ്പൊരി മതിയാവും ഒരു പ്രദേശം കത്തിച്ചാമ്ബലാകാന്‍. ഗ്യാസ് നിറച്ച ബാഗുകള്‍ കത്തി എട്ടോളം പേര്‍ക്ക് അടുത്തിടെ പരിക്കേറ്റിരുന്നു. എന്നാലും ചെലവ് കുറഞ്ഞ ഈ മാര്‍ഗം ഉപേക്ഷിക്കാന്‍ പാകിസ്ഥാനികള്‍ തയ്യാറല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക