വിവാഹ ചടങ്ങുകളില്‍ പുതുമയും വൈവിധ്യവും കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. വിവാഹ വേഷത്തില്‍ വധൂ വരന്മാര്‍ ഡാന്‍സ് കളിക്കുന്നതും പാട്ട് പാടുന്നതും എന്തിനധികം ചെണ്ട കൊട്ടുന്നത് വരെ നമ്മള്‍ കണ്ടു. എന്നാലിപ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്. വരന്‍ വരണമാല്യം അണിയിക്കാന്‍ ഒരുങ്ങുമ്ബോള്‍ വധു പിന്നിലേക്ക് വളയുന്നതാണ് വീഡിയോയിലുള്ളത്. അങ്ങനെ വളഞ്ഞുനിന്ന് ബാലന്‍സ് ചെയ്താണ് വധു വരണമാല്യം സ്വീകരിക്കുന്നതും.

ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുകയാണ്.പ്രാചി ടോമര്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘യോഗയെ വളരെ ഗൗരവത്തോടെ കാണുന്ന വധു’ എന്ന കുറിപ്പോടെയാണ് പ്രാചി വീഡിയോ പോസ്റ്റ് ചെയ്തത്. ഡിസംബര്‍ പത്തിന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 17 ലക്ഷം ആളുകളാണ് കണ്ടത്. ഒന്നര ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വധു സ്വാതി ടോമര്‍ വരന്‍ ദീപാങ്കര്‍ ശര്‍മയുടെ കഴുത്തില്‍ മാല ചാര്‍ത്തുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ വരന്‍ മാല ചാര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ ഭാരമുള്ള ലെഹങ്ക ധരിച്ച വധു അനായാസം പിന്നിലേക്ക് വളയുകയായിരുന്നു. അതുപോലെ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന വധുവിന്റെ കഴുത്തില്‍ വരന്‍ വരണമാല്യം അണിയിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക