ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ രേഖാ ഗുപ്ത ബിജെപി സ്ഥാനാര്‍ഥി. ഷാലിമാര്‍ ബാഗ് ബി വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് രേഖ ഗുപ്ത. ഇതേ വാര്‍ഡില്‍നിന്നും മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രേഖ. രാം നഗര്‍ വാര്‍ഡില്‍നിന്നുള്ള കമല്‍ ബാഗ്ദിയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിവസമാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ജനവിധിയെ മാനിക്കുമെന്നും മത്സരിക്കില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ആദേശ് ഗുപ്ത പറഞ്ഞത്. എന്നാല്‍, ആദേശ് ഗുപ്ത പിന്നീട് രാജിവച്ചു. വീരേന്ദ്ര സച്ച്‌ദേവ ആണ് പുതിയ പ്രസിഡന്‍റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ് ജനുവരി ആറിനാണ് നടക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 250 കൗണ്‍സിലര്‍മാരും അന്ന്‌ സത്യപ്രതിജ്ഞചെയ്യും. മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കുള്ള ആറംഗങ്ങളെയും തെരഞ്ഞെടുക്കും.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 134 സീറ്റുനേടി ആം ആദ്മിയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് 104 സീറ്റാണ് ലഭിച്ചത്. മൂന്ന് കോര്‍പറേഷനുകളെ ലയിപ്പിച്ച്‌ ഒന്നാക്കിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് കോര്‍പറേഷനുകളിലും കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരണമായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് മാത്രമാണ് ലഭിച്ചത്.‌

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക