ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,88,12,781 രൂപ. 2.95 കിലോ സ്വര്‍ണ്ണം ലഭിച്ചു. 9.71 കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 52 കറന്‍സിയും അഞ്ഞൂറിന്റെ 67 കറന്‍സിയും ലഭിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി ഡിസംബറില്‍ 1,06,606 രൂപ ലഭിച്ചു. ഡിസംബര്‍ മാസത്തെ സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക