യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് പ്രണവ് മോഹൻലാൽ. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും എല്ലാം ചെയ്യുന്ന തന്റെ ഒരു ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം . എന്നാൽ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല.ആദ്യ റീൽസ് വീഡിയോ ആണെന്നു മാത്രം പറഞ്ഞിട്ടുണ്ട്.

സ്പെയിൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഒരാഴ്ച മുൻപ് ഇൻസ്റ്റഗ്രാമിലൂടെത്തന്നെ പ്രണവ് പങ്കുവച്ചിരുന്നു. പ്രണവ് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തൻറെ ചിത്രം ഹൃദയത്തിൻറെ പ്രൊമോഷനുവേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാൻ ഇൻസ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക