ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ ഹെലികോപ്ടര്‍ പൂജ നടന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലായിരുന്നു പൂജാ കര്‍മ്മങ്ങള്‍. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകള്‍ നടന്നു.

പഴയം സുമേഷ് നമ്ബൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ചാണ് ഹെലികോപ്ടറിനെ യാത്രയാക്കിയത്. ഏകദേശം നൂറ് കോടി ഇന്ത്യന്‍ രൂപ വരുന്ന എയര്‍ബസ് എച്ച്‌ 145 ഹെലികോട്പറാണ് രവി പിള്ള സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ ഈ ഹെലികോപ്ടര്‍ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ ഏഴ് പേര്‍ക്കാണ് കോപ്ടറില്‍ യാത്ര ചെയ്യാനാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ വിവാഹങ്ങള്‍ നടക്കുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും ചെടികളും വെച്ച്‌ അലങ്കരിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടു. ബോര്‍ഡുകള്‍ നീക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലകാര പണികള്‍ക്ക് ദേവസ്വം അനുമതി നല്‍കിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക