കോഴിക്കോട്: മദ്യം കയറ്റി എത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ച്‌ അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി. ഇന്നു രാവിലെ 6.30നാണ് ഫറോക്ക് പഴയ പാലത്തില്‍ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.ലോറി നിര്‍ത്താതെ പോയതിനു പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടക്കുന്നത് വിഡിയോയിലുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ മദ്യക്കുപ്പികള്‍ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യക്കുപ്പികള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്നാണ് സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക