പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെ വഞ്ചിക്കുന്ന സാഹചര്യം പല കുടുംബങ്ങളെയും താറുമാറാക്കാന്‍ കെല്പുള്ളതാണ്. ഇത് കയ്യോടെ പിടിക്കപെടുന്നവരുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? വഞ്ചിക്കപ്പെട്ടു എന്ന് അറിയുന്ന നിമിഷം മറ്റേയാള്‍ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടിട്ടുണ്ടോ? അപ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം നേരിട്ട് കണ്ടുപിടിച്ച ഒരു ഭാര്യയുടെയും അയാളുടെ കാമുകിയുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ്.ഭര്‍ത്താവിനെ വീടിനു പുറത്തിറക്കി തെരുവില്‍ നിന്നുകൊണ്ടാണ് ഇവരുടെ പോരാട്ടം. ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിക്കുകയും,അയാളെ പിടിച്ചുതള്ളുകയുമാണ് യുവതി. ഇവര്‍ വീടിനുള്ളിലേക്ക് കടന്ന് ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ പുറത്തേക്കെറിയുന്നു. നാടകീയ നിമിഷങ്ങള്‍ക്ക് അയല്‍ക്കാരും സാക്ഷി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടവല്‍ ചുറ്റി ഓടുന്ന സ്ത്രീയുടെ പിന്നാലെയോടുന്ന ഭാര്യയെ ഇവിടെ കാണാം. ഇതിനു പിന്നിലെ കാരണം ശേഷമുള്ള രംഗങ്ങളില്‍ തെളിഞ്ഞു വരുന്നു.ഗേറ്റിനടുത്ത് നില്‍ക്കുന്ന യുവതി ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിക്കുന്നു. ടവല്‍ ചുറ്റിയ യുവതി വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കിറങ്ങുന്നതും കാണാം. താഴെ ഗേറ്റ് പൂട്ടുന്ന സ്ത്രീയെ ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം ചുവടെയുള്ള ട്വീറ്റില്‍ കാണാം.

വഴക്കിനു ശേഷം ഭാര്യ വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന സമയം ടവല്‍ ചുറ്റിയ യുവതി ബാല്‍ക്കണി വഴി താഴേക്കിറങ്ങുന്നു. എന്നാല്‍ യുവതിയെ ഭാഗ്യം തുണച്ചില്ല. പുറത്തേക്കിറങ്ങിയ ഭാര്യ ഇവരെ കണ്ടെത്തുന്നു. ഭാര്യ യുവതിയെ പിടിക്കാന്‍ മുന്നോട്ടാഞ്ഞതും, ഭര്‍ത്താവ് അവരെ പിന്നില്‍ നിന്നും തള്ളിമാറ്റുന്നുണ്ട്. യുവതി വീണ്ടും വീടിനു മുകളിലേക്ക് കയറിപ്പോകുന്നു.എങ്ങനെയോ ബാല്‍ക്കണി വഴി യുവതി പുറത്തേക്കിറങ്ങിയതും, ഭാര്യ അവരെ പിന്തുടര്‍ന്ന് ഓടിക്കുന്നത് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക