മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിലവിലെ ചാമ്ബ്യന്‍മാരായ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന ലോകകപ്പ് നേടിയത്. ഇത് മൂന്നാം തവണയാണ് അര്‍ജന്റീന ലോകചാമ്ബ്യന്മാരാകുന്നത്. 1978,1986 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്ബ് കപ്പ് സ്വന്തമാക്കിയത്.

ഫ്രാന്‍സിനെതിരെ 4-2ന് വിജയിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് അര്‍ജന്റീനക്കാരാണ് മെസിയുടെ ജന്മനാടായ റൊസാരിയോയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. കാലുകുത്താന്‍ പോലും സ്ഥലമില്ലാത്ത രീതിയില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീ‌ഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടീമിന്റെ വിജയം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. റൊസാരിയോക്കാരെ സംബന്ധിച്ച്‌ അവര്‍ക്ക് ഈ വിജയം നല്‍കുന്നത് ഇരട്ടി മധുരമാണ്. അര്‍ജന്റീനയ്ക്കായി മെസി രണ്ടും, ഏന്‍ജല്‍ ഡി മരിയ ഒരു ഗോളുമാണ് നേടിയത്. ഇരുവരും റൊസാരിയോ സ്വദേശികളാണ്.പ്രാദേശിക ടീമായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സില്‍ നിന്നാണ് മെസി ഉയര്‍ന്നുവന്നത്. അന്നത്തെ എതിരാളികളായ പ്രാദേശിക ടീം റൊസാരിയോ സെന്‍ട്രലിലായിരുന്നു ഏഞ്ചല്‍ ഡി മരിയ. ‘ഞങ്ങള്‍ ചാമ്ബ്യന്മാരാണ്, ഈ വിജയമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്’- റൊസാരിയോ നിവാസിയായ സാന്റിയാഗോ ഫെരാരിസി പറയുന്നു. ‘റൊസാരിയോയുടെ ആണ്‍കുട്ടികള്‍ എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കുകയും, വിജയിക്കുകയും ചെയ്യുന്നു.’ മറ്റൊരു നാട്ടുകാരന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക