ദോഹ: യൂറോപ്പിലേക്ക് കുടിയേറുന്ന ഇതര ദേശക്കാരെ പ്രത്യേകിച്ചും അറബ് ഏഷ്യന്‍ വംശദരെ ഏറെ അലോകരപ്പെടുത്തുന്ന ഒന്നാണ് ടോയ്‌ലറ്റില്‍ വെള്ളം ഉപയോഗിക്കാന്‍ സൗകര്യമുണ്ടാവില്ല എന്ന കാര്യം. ടോയ്‌ലറ്റ് പേപ്പര്‍ മാത്രമാണ് സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകകപ്പിനായി ഖത്തറില്‍ എത്തിയ ക്രൊയോഷ്യന്‍ വംശജനായ സെര്‍ബിയന്‍ വ്‌ളോഗറുടെ ട്വീറ്റ് വൈറലായിരിക്കുന്നു.

ടോയ്‌ലറ്റിലെ ഷവറുകള്‍ എത്ര ഉപകാരപ്രദമാണെന്നാണ് ഡേവിഡ് വൊജാനിക് എന്ന വ്‌ളോഗര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ടോയ്‌ലറ്റുകളില്‍ നിന്ന് ഇത്തരം സംവിധാനങ്ങള്‍ (വെളളം ഉപയോഗിക്കാനുള്ള സൗകര്യം) അകറ്റി നിര്‍ത്തുന്നതെന്ന് അദ്ദേഹം അതിശയപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു മാസമായി ഖത്തറിലെ ടോയ്‌ലറ്റുകളില്‍ ടോയ്‌ലറ്റ് ബം ഷവര്‍ (ടോയ്‌ലറ്റിന് സമീപം വെക്കുന്ന ചെറിയ ഷവറുകള്‍) ഉപയോഗിച്ച ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നമ്മള്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ മാത്രമാണല്ലോ ഉപയോഗിക്കുന്നത് എന്ന കാര്യം എന്നില്‍ ഞെട്ടലുളവാക്കുകയാണ്. ഇതാണ് ഏറ്റവും നല്ല കാര്യം’ അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

ലണ്ടനില്‍ തിരിച്ചെത്തുമ്ബോള്‍ ഇത് ജീവിതത്തില്‍ നടപ്പാക്കുമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിക്കുന്നു.ബം ഷവറിന്റെ ചിത്രം തന്റെ ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്യുമെന്നാണ് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ് ഏറ്റെടുത്തത്. പുതിയൊരു സംസ്‌ക്കാരവും സ്‌നേഹവും സഹകരണവും മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യം കൂടി പകര്‍ന്നു നല്‍കുന്നുണ്ട് ഈ ഫുട്‌ബോള്‍ മാമാങ്കത്തിനിടെ ഖത്തര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക