ഇടിച്ചു വീഴ്ത്തിയ ശേഷം ‘മുകളിലുടെ കയറിയിറങ്ങിയ’ ബസിനടിയില്‍ നിന്നും കൂളായി എഴുന്നേറ്റു വന്ന് മധ്യവയസ്‌കന്‍. അത്ഭുതപ്പെടുത്തുന്ന രക്ഷപെടലിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. മുംബൈ പവ്വായിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഇടുങ്ങിയ റോഡിലൂടെ വേഗമില്ലാതെ നീങ്ങുന്ന ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനു മുന്നിലൂടെ ക്രോസ് ചെയ്യാന്‍ ശ്രമിച്ചയാളെയാണ്, പെട്ടെന്നു നീങ്ങിയ ബസ് ഇടിച്ചു വീഴ്ത്തിയത്. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തിയ ഇയാള്‍ ബസിന് അടിയിലായി. അധികം വേഗമില്ലാതെ ബസ് മുന്നോട്ടുനീങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അല്‍പ്പം മുന്നോട്ടുനീങ്ങിയാണ് ബസ് നിര്‍ത്തിയത്. അപ്പോഴേക്കും ഇയാള്‍ കാര്യമായ പരിക്കൊന്നുമില്ലാതെ എഴുന്നേറ്റു വരുന്നത് വിഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക