വിവാഹവേദിയില്‍ വച്ച്‌ വധൂവരന്മാര്‍ സമ്മാനം കൈമാറുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. അത്തരത്തില്‍ ഇവിടെയൊരു വരന്‍ തന്‍റെ വധുവിന് നല്‍കിയ സര്‍പ്രൈസ് സമ്മാനം ആണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വധുവിന് ഒരു കഴുതക്കുട്ടിയെ ആണ് ഈ വരന്‍ സമ്മാനിച്ചത്. പാക്കിസ്ഥാനിലെ ഒരു വിവാഹമാണ് ഇങ്ങനെ ഒരു സമ്മാനം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയത്.

കറാച്ചി സ്വദേശിയായ യുട്യൂബര്‍ അസ്‌ലന്‍ ഷായാണ് തന്റെ വധു വാരിഷ‌യ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ചത്. വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അസ്‌ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വിവാഹ വേദയില്‍ വച്ച്‌ കഴുതക്കുട്ടിയെ അസ്‌ലന്‍ വധുവിന് കൈമാറുന്നതും ഇരുവും അതിനെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് വൈറലാകാന്‍ വേണ്ടി ചെയ്യുന്നതാണെന്നും വിവാഹത്തിന് കഴുതയെ കൊടുത്തത് ശരിയായില്ലെന്നുമാണ് പലരുടെയും വിമര്‍ശനം. അതേസമയം, താന്‍ മൃഗസ്നേഹിയാണെന്നും കഴുതകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അസ്‌ലന്‍ പ്രതികരിച്ചു. കൂടാതെ വാരിഷ‌യ്ക്കും കഴുതകളെ ഇഷ്ടമാണെന്നും കഠിന പ്രയത്നം ചെയ്യുന്ന ഒരു മൃഗമാണ് കഴുതയെന്നും അസ്‌ലന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക