മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ.2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി. ആദിയിൽ നായകനാകും മുമ്പ് പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ജീത്തു ജോസഫ് സിനിമകളിൽ പ്രണവ് അസിസ്റ്റന്റായിരുന്നു.

ആദിക്ക് ശേഷം പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ​ഗോപി സിനിമയിലാണ്.ഏറ്റവും പുതിയതായി പ്രണവ് അഭിനയിച്ച് തകർത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ബോക്സോഫീസ് വിജയ ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാമതായി മാറുകയും ചെയ്തു. നീണ്ട യാത്ര തിരിച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് വൈറലാകുന്നത്.യൂറോപ്പിൽ നിന്നും എടുത്ത ഒരു ചിത്രമാണ് പ്രണവ് പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
അത്യാവശ്യം വെയിലുള്ള സമയത്ത് ഒരു ബെഞ്ചിൽ കിടക്കുകയാണ് പ്രണവ്.മുഖത്ത് തൊപ്പി മറച്ച് കിടന്നുറങ്ങുന്ന ഫോട്ടോയാണ് പ്രണവ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്.നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.വല്ലപ്പോഴെങ്കിലും നാട്ടിലൊക്കെ വരാം കേട്ടോ, രാജാവിന്റെ മകൻ, അത് അങ്ങനെ ഒരു മനുഷ്യൻ, രാജാവിന്റെ മകൻ അല്ല ശരിക്കും രാജാവ് ഇങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക