വാഹ ഫോട്ടോഷൂട്ടും അതിലെ വെറൈറ്റി പരീക്ഷണങ്ങളുമെല്ലാം നാം ദിവസേനെ കാണാറുണ്ട്. ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ പകര്‍ത്തി അവ എന്നെന്നും സൂക്ഷിക്കാനും ഓര്‍മിക്കാനുമായാണ് വധൂവരന്മാര്‍ പ്രീവെഡ്‌ഡിങ് ഷൂട്ട് മുതല്‍ നടത്തിത്തുടങ്ങുന്നത്. എന്നാൽ ഇത്തരം ഫോട്ടോ ഷൂട്ടുകളുടെ പിന്നിലുള്ള അധ്വാനവും കഷ്ടപ്പാടും പലപ്പോഴും പുറംലോകം അറിയുന്നില്ല. ഒരു നല്ല ക്ലിക്കിന് വേണ്ടി, മനസ്സിൽ തങ്ങിനിൽക്കുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുന്ന ഒരു നിമിഷത്തിനു വേണ്ടി മണിക്കൂറുകൾ ചിലവഴിക്കേണ്ടി വരുന്നവരാണ് ഫോട്ടോഗ്രാഫർമാർ.

മത്സരബുദ്ധിയുടെ ഈ കാലത്ത് വ്യത്യസ്തങ്ങളും രസകരവുമായ ആശയങ്ങൾ ഫോട്ടോഗ്രാഫുകൾ ആക്കി മാറ്റുന്നതാണ് ഇത്തരം ഷൂട്ടുകൾ സംവിധാനം ചെയ്യുന്നവരുടെ വെല്ലുവിളികൾ. ക്രിയാത്മകമായ ചിന്തയും, സർഗ്ഗശേഷിയും ഇത്തരം ഒരു പ്രവർത്തനത്തിന് നിർബന്ധമാണ്. ഇത്തരത്തിൽ ക്രിയാത്മകമായും സർഗാത്മകമായും വിലയിരുത്തി പുറത്തുവിടുന്ന ഒരു വീഡിയോ ആണ് ചുവടെയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ എവിടെയോ നടന്ന ഒരു പ്രീ വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇത് എന്ന് വേണം അനുമാനിക്കാൻ. വളരെ വൈവിധ്യമാർന്ന ഒരു പോസിലാണ് യുവമിഥുനങ്ങൾ ഈ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ കൗതുകവും, ആശ്ചര്യവും കാണുന്നവരുടെ ഉള്ളിൽ ജനിപ്പിക്കുന്ന ഈ ഫോട്ടോകൾ എത്രമാത്രം കഷ്ടപ്പെട്ടാണ് ചിത്രീകരിക്കുന്നത് എന്നറിയാൻ ചുവടെയുള്ള വീഡിയോ കാണുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക