ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനൊ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാലക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷനും വലിയ രീതിയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സുഹൃത്തുക്കളെ പറ്റി പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കളാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ഏത് സമയത്തും ആദ്യം വിളിക്കാന്‍ തോന്നുന്നതും ദുല്‍ഖറിനെ ആണെന്നാണ് കല്യാണി പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

താരത്തിന്റെ വാക്കുകൾ

’കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. പക്ഷെ വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാനും ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതു ദുല്‍ഖറിനെയാണ്.
എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.,’

ഇരുവരും അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ പുറത്തുവന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ ലഭിച്ചത്.

തല്ലുമാല

അതേസമയം തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക