ഇൻസ്റ്റഗ്രാമിൽ സജീവമാണ് പ്രണവ് മോഹൻലാൽ. വ്യക്തിപരമായ വിശേഷങ്ങളൊക്കെ പ്രണവ് അവിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയിൽ ആവർത്തിച്ച് വരുന്ന ഉള്ളടക്കം പ്രണവിന് ഏറ്റവും പ്രിയപ്പെട്ട യാത്രയും സാഹസികതയും സംഗീതവും ഒപ്പം ഫോട്ടോഗ്രഫിയുമൊക്കെയാണ്. തൻറെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലെ ആദ്യ റീൽ വീഡിയോ ദിവസങ്ങൾക്ക് മുൻപ് പ്രണവ് പങ്കുവച്ചിരുന്നു. യാത്രയും സാഹസികതയും സംഗീതവുമൊക്കെയുള്ള ഒരു വീഡിയോ ആയിരുന്നു അത്.

ഇപ്പോഴിതാ റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും അടക്കമുള്ള തൻറെ പ്രിയ സാഹസിക വിനോദങ്ങൾ ചേർത്തുള്ള ഒരു റീൽ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോ കണ്ടു എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ് , തന്റെ അഭ്യാസങ്ങൾ തന്നെ ആണ് പ്രണവ് മോഹൻലാൽ പങ്കുവെച്ചരിക്കുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കൂട്ടം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോക്ക് എല്ലാം ആരാധകർ കമന്റുകൾ ഇട്ടതും വളരെ ശ്രെദ്ധ നേടിയിരുന്നു , യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ.വീഴ്ചകളിൽ തളരാതെ വീണ്ടും തന്റെ ശ്രമങ്ങൾ തുടരാനാണ് പ്രണവിന്റെ ഇഷ്ടം.റോക്ക് ക്ലൈമ്പിംഗും സ്‌കേറ്റിംഗും അടക്കമുള്ള തന്നെ പ്രിയപ്പെട്ട വിനോദങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. വിജയത്തിലേക്ക് എത്തും മുമ്പേ വീണുപോകുന്ന പരാജിത ശ്രമങ്ങളാണ് വീഡിയോയിൽ നടൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോ എല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു ,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക