പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാൻ നായകനാവുന്ന കിംഗ് ഒഫ് കൊത്തയുടെ മെഗാ ടീസര്‍ റിലീസ് ചെയ്തു. പ്രേക്ഷക ഹൃദയങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന മരണ മാസ് ടീസറാണ് അഞ്ച് ഭാഷകളില്‍ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല,ഇവിടെ ഞാൻ പറയുമ്ബോള്‍ പകല്‍, ഞാൻ പറയുമ്ബോള്‍ രാത്രി. കൊത്തയിലെ രാജാവിന്റെ ടീസറിലെ മാസ് ഡയലോഗ് തീപ്പൊരി പാറിക്കുമെന്ന് ഉറപ്പ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് .വൻതാരനിരയിലാണ് കിംഗ് ഒഫ് കൊത്ത ഒരുങ്ങുന്നത്.രചന അഭിലാഷ് എൻ. ചന്ദ്രൻ. ഛായാഗ്രഹണം നിമിഷ് രവി വിതരണം : വെഫേറര്‍ ഫിലിംസ്, പി .ആര്‍. ഒ പ്രതീഷ് ശേഖര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക