ബ്രസീലിലെ തിരക്കേറിയ പോർട്ടോ വെൽഹോ നഗരത്തിനടുത്തുള്ള റോഡിൽ ഭീമാകാരമായ അനക്കോണ്ടയെ കണ്ടതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചു എന്ന് റിപ്പോർട്ട്. ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഇറ്റാലോ നാസിമെന്റോ ഫെർണാണ്ടസ് പങ്കിട്ട വീഡിയോ ബ്രസീലിൽ നിന്നുള്ളതാണ്. വൈറൽ ക്ലിപ്പിൽ, നിരവധി ആളുകൾ അവരുടെ കാറുകളിൽ നിന്ന് ഇറങ്ങുന്നതും കൂറ്റൻ പാമ്പിനെ കടന്നുപോകാൻ അനുവദിക്കുന്നതിനായി മറ്റ് വാഹനങ്ങൾ തടയുന്നതും കാണാം. രണ്ടുവർഷം മുമ്പാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പഴയ വീഡിയോ ആണെങ്കിലും ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പങ്കിടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക