രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്ബനികള്‍ കുറക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നവംബറില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.

ഐ.ഐ.എഫ്.എല്‍ സെക്യൂരിറ്റി ഡയറക്ടറും മുതിര്‍ന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിന്‍ വില അഞ്ച് രൂപ വരെ കുറയുമെന്ന് പ്രവചിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാന്‍ കമ്ബനികള്‍ തയാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും ആറ് രൂപയും കുറച്ചിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക