
കുപ്രസിദ്ധ കുറ്റവാളി ടി എച്ച് റിയാസ് ഭാര്യക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റില്‍. കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് ടി എച്ച് റിയാസ്.
അതേസമയം, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടിയിലായി. അസം നാഘോന്‍ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അര്‍ദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്.