ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്നും നടന്‍ പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്ബുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.

https://m.facebook.com/story.php?story_fbid=pfbid023VRjoMGpU8mPJcvGxuQ1WqrqHXJj2y5h9JYz6ckMKnZngPYFbaznXiJLpWH2UGA8l&id=100044400307272&mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന മൂന്നാം ചിത്രംകൂടിയാണ് ‘കാതല്‍’. തെന്നിന്ത്യന്‍ നടി ജ്യോതികയാണ് ചിത്രത്തില്‍ നായികയാകുന്നത്. ജ്യോതികയുടെ പിറന്നാള്‍ ദിവസം ആശംസകളുമായി മമ്മുട്ടി തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍.

സിനിമയിലെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി കാരവാനില്‍ നിന്നിറങ്ങുന്നതാണ് വീഡിയോ. മമ്മൂട്ടി ചിത്രം ആയ ബിഗ് ബിയുടെ തീം മ്യൂസിക് ചേർത്താണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക