മദ്യലഹരിയില്‍ എന്തും ചെയ്യാന്‍ അനാവശ്യമായി ധൈര്യം കാണിക്കുന്ന ചിലരെയെങ്കിലും എവിടെയും കാണാം. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. ഗര്‍ഹ്വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ നദിയില്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കിട്ടിയ പെരുമ്ബാമ്ബ് ആണ് മധ്യവയസ്‌കന് വിനയായത്.

മദ്യലഹരിയുടെ ധൈര്യത്തില്‍ ഉടന്‍ തന്നെ ഇയാള്‍ പെരുമ്ബാമ്ബിനെ എടുത്ത് കഴുത്തില്‍ ചുറ്റുകയായിരുന്നു. ഇതോടെ പെരുമ്ബാമ്ബ് ഇയാളെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. പരിഹാര പഞ്ചായത്തിലെ കിടാസോടി ഖുര്‍ഡ് ഗ്രാമവാസിയായ ബിര്‍ജാലാല്‍ റാം ഭുയിയാന്‍ ആണ് പാമ്ബിനെ എടുത്ത് കഴുത്തില്‍ ചുറ്റിയത്. മിഹിര്‍ ഷാ ട്വിറ്ററിലൂടെ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബ് കഴുത്തില്‍ വരിഞ്ഞുമുറുക്കിയതോടെ ശ്വാസം കിട്ടാതെ വിഷമിച്ച ബിര്‍ജാലാലിനെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ മകനെത്തി ചുറ്റിവരിഞ്ഞ പാമ്ബിനെ കഴുത്തില്‍ നിന്ന് നീക്കം ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക