വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്നും ഡ്‌സ്ചാര്‍ജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ചാണ്ടിയെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.ഉമ്മന്‍‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശസ്ത്രക്രിയ ആയതിനാല്‍ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ആശുപത്രിയില്‍ ഒപ്പമുള്ള ബെന്നി ബഹനാന്‍ എംപി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ബര്‍ലിനിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക