രാജ്യത്തെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളുടെ പട്ടിക പുറത്തിറക്കി ഡാറ്റ ഇന്‍സൈറ്റ്‌സ് കമ്ബനി ടിആര്‍എ. India’s Most Desired Brands 2022 എന്ന പേരില്‍ വിവിധ വിഭാഗങ്ങളില്‍ ആയാണ് പട്ടിക. ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോ ആണ് ഒന്നാമത്. ഭാരതി എയര്‍ടെല്‍ ആണ് രണ്ടാമത്.

ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ ബിഎംഡബ്ല്യൂ ആണ് ഒന്നാം സ്ഥാനത്ത്. ടൊയോട്ട, ഹ്യൂണ്ടായി, ഹോണ്ട എന്നിവയാണ് പിന്നാലെയുള്ള ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകള്‍. അപ്പാരല്‍ കാറ്റഗറിയില്‍ പ്രമുഖ ബ്രാന്‍ഡായ അഡിഡാസ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം നൈക്കിക്ക് ആണ്. റെയ്മണ്ട്, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നീ ബ്രാന്‍ഡുകളാണ് പിന്നാലെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്‍സ്യൂമര്‍ ടെക്‌നോളജി വിഭാഗത്തില്‍ ഒന്നാമന്‍ എല്‍ജിയാണ്. സാംസംഗ്, സോണി എന്നിവയാണ് ആദ്യ മൂന്നിലുള്ള മറ്റ് കമ്ബനികള്‍. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് രംഗത്ത് എല്‍ഐസിയാണ് നമ്ബര്‍ വണ്‍ ബ്രാന്‍ഡ്. എസ്ബിഐ, ഐസിഐസിഐ എന്നിവ എല്‍ഐസിക്ക് പിന്നാടെ ഇടം നേടി. കണ്‍സ്യൂമര്‍ അപ്ലൈന്‍സസ് വിഭാഗത്തില്‍ കെന്റ് ആണ് ഒന്നാമത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക