എതിരാളികളായ കൊകകോളയെയും പെപ്സികോയെയും മറികടന്ന് ബിസിസിഐയുമായി കരാറിലായി മുകേഷ് അംബാനിയുടെ കാമ്ബ കോള. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ശീതളപാനീയ ബ്രാന്‍ഡായ കാമ്ബ, ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടക്കുന്ന എല്ലാ ക്രികറ്റ് പരമ്ബരകളുടെയും ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളാകാനുള്ള കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍, സ്പോണ്‍സര്‍ഷിപിന്റെ സാമ്ബത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പങ്കാളിത്തം സംബന്ധിച്ച്‌ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കരാര്‍ പ്രകാരം, രാജ്യത്ത് കളിക്കുന്ന എല്ലാ ക്രികറ്റ് മത്സരങ്ങളുടെയും പാനീയ പങ്കാളിത്തവും പ്രത്യേക ഓണ്‍-സ്റ്റേഡിയം സാന്നിധ്യമാകാനുള്ള അവകാശവും കാമ്ബയ്ക്ക് ലഭിക്കും. ഒരു വര്‍ഷം മുമ്ബ് റിലയന്‍സ് പുനരാരംഭിച്ചതിന് ശേഷം കാമ്ബയുടെ ആദ്യത്തെ പ്രധാന ക്രികറ്റ് സ്‌പോണ്‍സര്‍ഷിപ് ആണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണ്ടര്‍ 19 സീരീസും വനിതാ പരമ്ബരകളും ഉള്‍പെടെ ഇന്‍ഡ്യയില്‍ നടക്കുന്ന എല്ലാ ക്രികറ്റ് മത്സരങ്ങളും കരാറില്‍ ഉള്‍ക്കൊള്ളും. കോള നിര്‍മാതാക്കള്‍ തമ്മിലുള്ള കടുത്ത മത്സരത്തിന് വരാനിരിക്കുന്ന വേനല്‍ക്കാലം സാക്ഷ്യം വഹിക്കുമെന്ന് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ബിസിസിഐയുമാള്ള ഈ പങ്കാളിത്തം നിര്‍ണായകമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

2022 ന്റെ പകുതിയോടെയാണ് പ്യുവര്‍ ഡ്രിങ്ക്സ് ഗ്രൂപില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് റീടെയില്‍ കാമ്ബയെ ഏറ്റെടുക്കുന്നത്. 1970 കളിലും 1980 കളിലും ഇന്‍ഡ്യയില്‍ പ്രചാരത്തിലുള്ള പഞ്ചസാര സോഡകള്‍ പിന്നീട് യുഎസ് ഭീമന്മാര്‍ വിപണി പിടിച്ചെടുത്തതോടെ അപ്രത്യക്ഷമാകുകയായിരുന്നു. കൊകകോളയെയും പെപ്സിയെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ് ഉപയോഗിച്ച്‌ റിലയന്‍സ് നേരിടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക