പാലായിലെ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നടപടി തുടരാമെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടിതി ശരിവച്ചു. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പാലാ സ്വദേശി സി വി ജോണ്‍ ഫയല്‍ചെയ്ത തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ കേരള ഹൈക്കോടതി 2022 ആഗസ്തില്‍ അനുമതി നല്‍കിയിരുന്നു.

ഇതിനെതിരെ കാപ്പന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഹൈക്കോടതിയിലെ നടപടികള്‍ തുടരട്ടെ എന്നാണ് സുപ്രീംകോടതി നിലപാട്. കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പുപ്രചാരണത്തിന് വന്‍തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, പൊതുവായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കേസിലെ നടപടികള്‍ ഏതു രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹര്‍ജിയില്‍ വ്യക്തത ഇല്ലെന്നും കാപ്പന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചു. ഇതേതുടര്‍ന്നാണ്, അധികരേഖകള്‍ സഹിതം ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഈ അനുമതിയാണ് മാണി സി കാപ്പന്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക