സണ്ണി ലിയോണി പ്രധാന വേ‌ഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ സിനിമാലോകത്തെ വലിയ ചര്‍ച്ചയാവുന്നത് ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ നടന്‍ സതീഷ് നടത്തിയ വിവാദപരാമര്‍ശമാണ്. സണ്ണി ലിയോണിയുടേയും ചിത്രത്തിലെ മറ്റൊരു നായികയായ ദര്‍ശനാ ഗുപ്തയുടേയും വസ്ത്ര ധാരണത്തെക്കുറിച്ചാണ് സതീഷ് മോശം പരാമര്‍ശം നടത്തിയത്. സിനിമയിലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയതിനു പിന്നാലെ വിശദീകരണവുമായി സതീഷ് എത്തി. എന്നാല്‍ അതും വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. പരിപാടിയില്‍ സാരിയുടുത്താണ് സണ്ണി ലിയോണി എത്തിയത്. ക്രോപ് ടോപ്പും ലെഹങ്കയുമായിരുന്നു ദര്‍ശനയുടെ വേഷം. വേദിയില്‍ സംസാരിക്കുന്നതിനിടെ സതീഷ് സഹാതാരങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുകയും ദര്‍ശനയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമുക്കുവേണ്ടിയാണ് സണ്ണി ലിയോണി ബോംബെയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വന്നത്. എത്ര മനോഹരമായിട്ടാണ് അവര്‍ പരിപാടിയില്‍ വസ്ത്രം ധരിച്ചിരിക്കുന്നത് എന്ന് നോക്കൂ. അതേ സമയം കൊയമ്ബത്തൂരില്‍ നിന്നുള്ള നമ്മുടെ സ്വന്തം പെണ്‍കുട്ടിയുണ്ട്, ദര്‍ശന ഗുപ്ത. നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ച്‌ എത്ര ഭംഗിയായാണ് സണ്ണി എത്തിയത് എന്ന് ഞാന്‍ സൂചിപ്പിച്ചു എന്നു മാത്രം. – സതീഷ് പറഞ്ഞു.

സതീഷിന്റെ വാക്കുകള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. തമാശയെന്ന തരത്തില്‍ സഹതാരത്തെ അപമാനിക്കുകയാണ് സതീഷ് ചെയ്തത് എന്നാണ് വിമര്‍ശനം. നായികമാരോട് സംസ്കാരം പാലിക്കാന്‍ പറഞ്ഞ നടന്‍ ടിഷര്‍ട്ടും ട്രൗസറും ധരിച്ച്‌ എത്തിയത് എന്താണെന്നും ചിലര്‍ ചോദിച്ചു. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നതെന്നും ഗായിക ചിന്മയി ചോദിച്ചു. സംവിധായകന്‍ നവീന്‍ ഉള്‍പ്പടെ നിരവധി പേരും രംഗത്തെത്തി.

വിമര്‍ശനം രൂക്ഷമായതോടെ വിശദീകരണവുമായി സതീഷ് രംഗത്തെത്തി. താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയത് ദര്‍ശയോട് ചോദിച്ചിട്ടാണെന്നാണ് സതീഷ് വിശദീകരിച്ചത്. സണ്ണി ലിയോണ്‍ എന്താണ് ധരിക്കുന്നത് എന്നതിനേക്കുറിച്ച്‌ ദര്‍ശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവര്‍ സാരിയുടുത്തുവന്നത് കണ്ടപ്പോള്‍ ദര്‍ശ അദ്ഭുതപ്പെട്ടു. സുഹൃത്തിനെ കളിയാക്കിയ കാര്യമാണ് ഇത്ര സീരിയസ് ആക്കിയത് എന്നായിരുന്നു സതീഷിന്റെ കമന്റ്.

എന്നാല്‍ ഇതിനു പിന്നാലെ സതീഷിനെ വിമര്‍ശിച്ചുകൊണ്ട് നടി ദര്‍ശന തന്നെ എത്തി. തന്നെപ്പറ്റി സ്റ്റേജില്‍ കയറി മോശമായി പറയണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ എന്നാണ് അവര്‍ ട്വിറ്ററിലൂടെ ചോദിച്ചത്. ഇത് സ്‌റ്റേജില്‍ പറയാന്‍ ഞാനാണ് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ് എന്റെ നേരെ തിരിച്ചത് നല്ലകാര്യമാണോ സതീഷ് ഇത് വളരെ അസാധാരണമാണ്. തന്നെപ്പറ്റി മോശമായി സ്‌റ്റേജില്‍ പറഞ്ഞോളൂ എന്ന് ആരെങ്കിലും പറയുമോ. എനിക്ക് അന്ന് വളരെ അധികം വിഷമമുണ്ടായി. പക്ഷേ അതിനെ വലുതായി കാണിച്ചില്ല, പക്ഷേ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് നല്ല കാര്യമല്ല.- ദര്‍ശന പറഞ്ഞു. ഇതോടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക