സംസ്ഥാനത്ത് സാമ്ബത്തിക നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. സര്‍ക്കാര്‍ ഓഫിസുകള്‍ മോടി പിടിപ്പിക്കല്‍, ഫര്‍ണിച്ചര്‍- വാഹനങ്ങള്‍ വാങ്ങല്‍ എന്നിവക്കുള്ള നിയന്ത്രണമാണ് നീട്ടിയത്. സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനാലാണ് തീരുമാനം. 2020 കോവിഡ് കാലത്താണ് സംസ്ഥാനത്ത് ആദ്യമായി സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അന്നും സര്‍ക്കാര്‍ ഓഫീസുകളുടെ മോടി പിടിപ്പിക്കല്‍, പുതിയ ഫര്‍ണിച്ചറുകളും വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വാങ്ങുന്നത് എന്നിവക്ക് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് 2021ലും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ സാമ്ബത്തിക സാഹചര്യം തീരെ മോശമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്ബത്തിക സ്ഥിതി പരിഗണിച്ച്‌ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി അവലോകനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സമിതികളുടെ ശുപാര്‍ശ പരിഗണിച്ചായിരുന്നു നേരത്തെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതാണ് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക