തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്​, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ടാണ്​ പ്രഖ്യാപിച്ചത്​.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്​ മഴക്ക്​ കാരണം. തിങ്കളാഴ്​ച ഇത്​ വടക്ക്​ പടിഞ്ഞാറ്​ ദിശയിലേക്ക്​ നീങ്ങുമെന്നും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും. കടല്‍ പ്ര​ക്ഷുപ്​തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ്​ തീരങ്ങളില്‍നിന്ന്​ കടലില്‍ പോകരുതെന്നാണ്​ നിര്‍ദേശം.മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന്​ സാധ്യതയുണ്ടെന്നും കാലാവസ്​ഥ നിരീക്ഷ​ണകേന്ദ്രം മുന്നറിയിപ്പ്​ നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക