മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. പറഞ്ഞതുപോലെ കൃത്യം ആറുമണിക്ക് പത്രസമ്മേളനം തുടങ്ങുകയും ചെയ്തു. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ വൈകുന്നേരം മസ്‌ക്കറ്റ് ഹോട്ടലിലെ പരിപാടിക്ക് ശേഷം പത്രക്കാരെ കാണുമെന്നു അറിയിച്ചു.

പരിപാടി കഴിഞ്ഞപ്പോള്‍ ആറുമണി കഴിഞ്ഞു. ചാനലുകളെല്ലാം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് നല്‍കികൊണ്ടിരുന്നപ്പോളാണ് ഗവര്‍ണര്‍ പത്രക്കാരെ കണ്ടത്. മുഖ്യമന്ത്രിയെവിട്ട് ചാനലുകളെല്ലാം ഗവര്‍ണറുടെ പത്രസമ്മേളനം ലൈവ് ആയി കൊടുത്തു. ഗവര്‍ണര്‍ പത്രസമ്മേളനം പൂര്‍ത്തിയാക്കിയ ശേഷമാണ് മു്ഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലേയ്‌ക്ക് ക്യാമറ തിരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണറുടെ വാക്കുകളാണോ മുഖ്യമന്ത്രിയുടെ സംസാരമാണോ ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു ഇത്. ഗവർണർ സർക്കാർ പോരാട്ടത്തിൽ ജനവികാരവും ഗവർണർക്ക് ഒപ്പമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തുന്ന പ്രതിപക്ഷ സംഘടനകളെ പോലീസ് നേരിടുന്ന രീതിയും, ഗവർണറെ കരിങ്കൊടി കാണിക്കാൻ എത്തുന്ന എസ്എഫ്ഐക്കാരെ പോലീസ് നേരിടുന്ന രീതിയും താരതമ്യത്തിന് വിധേയമാകുന്നുണ്ട്. എസ്എഫ്ഐ പ്രതിഷേധക്കാർക്ക് പോലീസ് സംരക്ഷണം നൽകുന്നു എന്ന ഗവർണറുള്ള വാദവും പൊതുവേ വിശ്വസിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക