പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ‘എമ്ബുരാന്‍’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമായതിനാലാണിത്. സ്റ്റീഫന്‍ നെടുമ്ബള്ളിയായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വരാനിരിക്കുന്ന അപ്ഡേറ്റുകള്‍ക്ക് ധാരാളം കാഴ്ചക്കാരുണ്ട്.

ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.തിരക്കഥയുടെ അവസാന ഭാഗത്തിന്‍റെ ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ‘ഷോര്‍ട്ട് അവസാനിക്കുന്നുബ്ലാക്ക് ഔട്ട് (സ്‌ക്രീനില്‍) തലക്കെട്ട് – L.L2E E.M.P.U.R.A.A.N’, എന്നാണ് ഫോട്ടോയില്‍ കാണുന്നത്. ഇതിന് പിന്നാലെ ആരാധകരും സിനിമാപ്രേമികളും കമന്‍റുകളുമായി രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കട്ട വെയ്റ്റിംഗ്’, ‘എത്ര സൂക്ഷ്മമായി നോക്കിയിട്ടും സീന്‍ കാണുന്നില്ലല്ലോ മച്ചാ…’, ‘L2E ടൈറ്റില്‍ അത് പൊളിച്ചു’, ‘ക്ലൈമാക്സ്‌ വായിക്കാന്‍ പറ്റുന്നില്ല’, തുടങ്ങി നിരവധി കമന്‍റുകള്‍ ആണ് പോസ്റ്റിന് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക