മീഡിയവണിനോടും കൈരളിയോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മീഡിയവണ്‍, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ ക്യാമ്ബയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്.

രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെയും ഗവര്‍ണര്‍ മീഡിയവണിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നും കേഡര്‍ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയവണിന് പുറമെ കൈരളി, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകള്‍ക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക