കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഇനി വെറും 19 ദിവസങ്ങള്‍ മാത്രം. ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ, മിന്നും താരങ്ങളുടെ പ്രകടനം നേരിട്ടുകാണാന്‍ ഖത്തറിലേക്ക് തിരിക്കാന്‍ കടുത്ത ആരാധകര്‍ തയ്യാറെടുത്തുകഴിഞ്ഞു. ലോകോത്തര താരങ്ങളുടെ കട്ടൗട്ടുകളും ജഴ്‌സികളും തെരുവോരങ്ങളില്‍ നിറയുന്ന കാഴ്ചകളാണ് എങ്ങും കാണുന്നത്.

കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറും ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കൂറ്റന്‍ കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളുമായി ആരാധകര്‍ കളം പിടിച്ചുതുടങ്ങി. പ്രധാനമായും അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജര്‍മ്മനി, സ്‌പെയിന്‍, ഹോളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്കും ഈ കൊച്ചുകേരളത്തില്‍ നൂറുകണക്കിന് ആരാധകരുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ കോഴിക്കോട് ജില്ലയില്‍ ഒരു പുഴയുടെ നടുവില്‍ ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണല്‍ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്. ചാത്തമംഗലം എന്‍ഐടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് ലോകമെമ്ബാടും ശ്രദ്ധ നേടുകയാണ്.

മൂന്ന് ദിവസം മുമ്ബാണ് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സി ധരിച്ച്‌ നില്‍ക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഈ കട്ടൗട്ട് ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇപ്പോഴിതാ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും പുള്ളാവൂരിലെ അര്‍ജന്റീന ആരാധകരും അവര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചിരിക്കുകയാണ്.

https://m.facebook.com/story.php?story_fbid=pfbid0rrhyE1HyyWq4yyFSmQhU7EfLrzNPG76cyvm91ATei8xmF2st6TPdT1NjYMGZ3Ly3l&id=100063857014530

ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്സിക്കോ സിറ്റിയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറില്‍ അര്‍ജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍.ഏതായാലും ഈ പോസ്റ്റിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം വൈറലായി കഴിഞ്ഞ പോസ്റ്റിന് പതിനയ്യായിരത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് ആളുകള്‍ പോസ്റ്റില്‍ കമന്റിടുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഫുട്‌ബോള്‍ ആവേശം വരുംദിവസങ്ങളില്‍ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്‌ബോള്‍ ലോകകപ്പിനെ വരവരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും ഉയരും. ഇക്കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക