അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിലൂടെ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് ടൊയോട്ട കാലെടുത്ത് വെച്ചിരുന്നു. 10.48 ലക്ഷം രൂപയ്ക്ക് മുതലാണ് ടൊയോട്ട ഹൈറൈഡറിനെ ഇന്ത്യയിലെത്തിച്ചത്. എന്നാല്‍ നിങ്ങള്‍ക്ക് ഈ കാര്‍ വില കൊടുത്ത് വാങ്ങാതെ വീട്ടിലെത്തിക്കാന്‍ താല്‍പ്പര്യണ്ടോ?. എങ്കില്‍ നിങ്ങള്‍ക്കായി ടൊയോട്ട സബ്സ്‌ക്രിപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

എസ്‌യുവിയുടെ 2 വീല്‍ ഡ്രൈവ് നിയോ ഡ്രൈവ് വേരിയന്റിലാണ് ടൊയോട്ട ഹൈറൈഡര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നത്. ടൊയോട്ട ഹൈറൈഡറിന്റെ ഈ വകഭേദം ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുന്നത്. ഹൈറൈഡറിന്റെ ഇത് ഏറ്റവും മികച്ച വേരിയന്റുകളില്‍ ഒന്നാണിത്. 17.09 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. ടൊയോട്ട ഹൈറൈഡര്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ലീസിനെടുക്കാം. ഇത് പരമാവധി നാല് വര്‍ഷം വരെ നീട്ടാം. ടൊയോട്ട തങ്ങളുടെ ലീസിംഗ് പ്ലാറ്റ്‌ഫോമായ മൈല്‍സിലൂടെയാണ് സേവനം നല്‍കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടൊപ്പം നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ദൂരത്തിനനുസരിച്ച്‌ പണമടയ്ക്കാനും കഴിയും. പ്രതിവര്‍ഷം 12,000 കിലോമീറ്റര്‍ മുതല്‍ പരമാവധി 24,000 കിലോമീറ്റര്‍ വരെ ചെയ്യാം. ടൊയോട്ട ഹൈറൈഡറിന്റെ സബ്സ്‌ക്രിപ്ഷന്‍ സമയത്തെയും ദൂരത്തെയും ആശ്രയിച്ചിരിക്കുന്നു. 12,000 കിലോമീറ്ററില്‍ കൂടാത്ത ദൂരത്തിന് ഒരു വര്‍ഷത്തേക്ക് ഹൈറൈഡര്‍ സബ്‌സ്‌ക്രിപ്ഷനില്‍ എടുക്കാന്‍ പ്രതിമാസം 56,473 രൂപ നല്‍കണം. പ്രതിവര്‍ഷം 24,000 കിലോമീറ്ററില്‍ കൂടാതെ 4 വര്‍ഷത്തേക്കുള്ള സബസ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആണെങ്കില്‍ പ്രതിമാസം 47,729 രൂപ നല്‍കിയാല്‍ മതി.

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനങ്ങളോടെ വരുന്ന 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. ഇതിന്റെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 103 bhp പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 116 bhp പവര്‍ നല്‍കുന്നു. മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഓപ്ഷനുകള്‍ക്കൊപ്പം ലഭ്യമാണ്.

രണ്ടാമത്തെ എഞ്ചിന്‍ ഒരു ഇലക്‌ട്രിക് മോട്ടോറുമായി ഇണചേര്‍ന്ന സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് 1.5-ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 91.1 bhp കരുത്തും 122 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. അതേ സമയം, ഇത് 114 bhp യുടെ ഔട്ട്പുട്ട് നല്‍കുന്നു. ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ എഞ്ചിന് കഴിയും.

സുരക്ഷയുടെ കാര്യത്തില്‍, ഹൈറൈഡറിന് ആറ് എയര്‍ബാഗുകള്‍, ഇബിഡിയോടു കൂടിയ എബിഎസ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, പിന്‍ യാത്രക്കാര്‍ക്ക് 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് ഡാഷ്ബോര്‍ഡിന്റെ സവിശേഷത.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം വോയ്സ് കമാന്‍ഡുകള്‍ പോലുള്ള വിപുലമായ ഫീച്ചറുകളോടെയാണ് ഹൈറൈഡര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേ 360 ഡിഗ്രി ക്യാമറയുടെ ഔട്ട്പുട്ട് സ്‌ക്രീനായും പ്രവര്‍ത്തിക്കുന്നു. പുതിയ മൈല്‍ഡ്-ഹൈബ്രിഡ് ഹൈറൈഡറിന്റെ S വേരിയന്റ് ഫ്രണ്ട്-വീല്‍ ഡ്രൈവില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, എന്നാല്‍ മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയില്‍ വരുന്നു.

ടൊയോട്ട ഹൈറൈഡറിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നഗരങ്ങളിലെ ഉപഭോക്താക്കളെ കണക്കിലെടുത്താണ് കമ്ബനി ഇത് സബസ്‌ക്രിപ്ഷന്‍ പ്ലാനില്‍ ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ കമ്ബനി ഒരുക്കിയിരിക്കുന്ന ഈ സൗകര്യം എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് കാത്തിരുന്ന് കാണണം.കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരാണ് ഹൈറൈഡറിന്റെ എതിരാളികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക