വ്യക്തിഗത ക്ളൗഡ് സ്റ്റോറേജില്‍ അടക്കം വമ്ബന്‍ മാറ്റങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ജിമെയില്‍ ഗൂഗിള്‍, ഡ്രൈവ് എന്നീ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധാരണയായി നേരിട്ട് വരുന്ന പ്രശ്നമായിരുന്നു സ്റ്റേറേജ് സ്പേസിന്റെ അപര്യാപ്തത. നിലവില്‍ അത്ര കുറവല്ലാത്ത 15 ജിബി സ്റ്റോറേജ് സൗകര്യം ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായി ചില ഫയലുകള്‍ നീക്കം ചെയ്യുകയാണ് ഇപ്പോഴുള്ള ഏകവഴി. അല്ലെങ്കില്‍ പണം ചിലവാക്കി കൂടുതല്‍ ക്ളൗഡ് സ്റ്റോറേജ് സ്വന്തമാക്കേണ്ടി വരും.

5ജി വേഗതയിലേയ്ക്ക് ടെക്ക് ലോകം എത്തി നില്‍ക്കുന്നതോടെ 15 ജിബി എന്നുള്ളത് മുന്‍പുള്ളതില്‍ നിന്നും ചെറിയ സ്റ്റോറേജ് സൗകര്യമായി ആണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ 15 ജിബിയില്‍ നിന്നും 1 ടിബി സുരക്ഷിത ക്ളൗഡ് സ്റ്റോറേജ് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നാണ് ഗൂഗിള്‍ ബ്ളോഗിലൂടെ അറിയിച്ചിരിക്കുന്നത്. വ്യക്തിഗത വര്‍ക്ക്‌സ്പേസ് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സവിശേഷതകള്‍ അവതരിപ്പിക്കപ്പെടുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. പുതുക്കിയ സുരക്ഷിതമായ ക്ളൗഡ് സ്റ്റോറേജ്, മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍നിന്നുള്ള സുരക്ഷ, പല വ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജി സ്യൂട്ടിന്റെ പിന്‍ഗാമിയായി 2020-ലാണ് ഗൂഗിള്‍ വ്യക്തിഗത വര്‍ക്ക് സ്പേസ് അവതരിപ്പിച്ചത്. ജി മെയില്‍, ക്ളൗഡ് , ഗൂഗിള്‍ കലണ്ടര്‍, കോണ്ടാക്‌ട്സ് എന്നിവയടങ്ങുന്ന ഗൂഗില്‍ നിര്‍മിതികള്‍ ലഭ്യമാകുന്ന പ്ളാറ്റ്ഫോമായ ഗൂഗിള്‍ വര്‍ക്ക് സ്പേസിന്റെ അടിസ്ഥാന പതിപ്പ് സൗജന്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക