പാലക്കാട്: അഞ്ച് ദിവസത്തിനിടെ പാലക്കാട് നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തത് അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണമെന്ന് പൊലീസ്. വടക്കഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലും ലഹരിയാണ്. ഇരുവരുടെയും മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം തുടങ്ങിയതായി നര്‍ക്കോട്ടിക് ഡിവൈഎസ്പി എം.അനില്‍കുമാര്‍ പറഞ്ഞു.

കണ്ണാടിയിലെ പത്തൊന്‍പതുകാരന്റെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവാവ് ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ടതായി തെളിഞ്ഞു. പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള കലഹത്തിനൊടുവില്‍ കിടപ്പുമുറയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പരിശോധനയില്‍ പുതിയതരം ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം നഗരപരിധിയില്‍ തൂങ്ങിമരിച്ച ഇരുപതുകാരിയും ലഹരിക്കടിമയായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ലഹരി കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പുറമെയാണ് സ്കൂള്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മരിച്ചവരുടെയും ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. ഇവര്‍ക്ക് ലഹരി കൈമാറിയിരുന്നവരും നിരീക്ഷണത്തിലാണ്. കൗതുകത്തിന് തുടങ്ങുകയും പിന്നീട് ലഹരി പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളില്‍ പലരും മാറുന്നുവെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക