മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസാണ്. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ചിത്രം തിയേറ്ററുകളില്‍ ഒരാഴ്ച പൂര്‍ത്തിയാക്കി, വൈഡ് റിലീസ് ലഭിച്ചിട്ടും ഇന്ത്യയില്‍ (നെറ്റ്) 5 കോടി നേടിയെടുക്കാന്‍ പാടുപെട്ടു. തീയേറ്ററുകളില്‍ ചിത്രം പൂര്‍ണ്ണമായി വാഷ് ഔട്ട് ആണെന്ന് തന്നെ പറയാം. മോണ്‍സ്റ്ററിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചു.

എല്‍ജിബിടിക്യു ഉള്ളടക്കത്തിന്റെ പേരില്‍ മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. പിന്നീട്, ചിത്രത്തിന്റെ 13 മിനിറ്റ് ട്രിം ചെയ്യാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബഹ്‌റൈന്‍ വിലക്ക് നീക്കി. തിയേറ്ററുകളില്‍ ഒരാഴ്ച പിന്നിട്ടിട്ടും മോണ്‍സ്റ്റര്‍ വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. ഏഴാം ദിവസം ചിത്രം ഇന്ത്യയില്‍ ഏകദേശം 15 ലക്ഷം രൂപ നേടിയതായി കണക്കാക്കുന്നു (നെറ്റ്). അഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അഞ്ച് കോടി രൂപ പോലും നേടിയെടുക്കാന്‍ മോണ്‍സ്റ്റര്‍ പരാജയപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലിമുരുകന്‍, സംവിധായകന്‍ വൈശാഖ്, മോഹന്‍ലാല്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍, ഹണി റോസ്, ലക്ഷ്മി മഞ്ചു, സുദേവ് നായര്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ ദീപക് ദേവ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ് എന്നിവരാണ് സാങ്കേതിക സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക