ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി.

ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ സെര്‍ച്ച്‌ എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്ബത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വിഷയത്തില്‍ ഗൂഗിള്‍ ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക