31 പേരുടെ മരണത്തിന് കാരണമായ കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ പ്രതിയായ മണിച്ചന്‍ ജയില്‍ മോചിതനായി. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന്‍ മോചിതനാകുന്നത്. മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കോടതി ഒഴിവാക്കുകയും ചെയ്തു. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

കേസിലെ പ്രതികളായ മണിച്ചനെ അടക്കമുള്ളവരെ മോചിപ്പിക്കാന്‍ സുപ്രീംകോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മോചനത്തിന് അനുകൂലമായി ഗവര്‍ണറുടെ തീരുമാനവും വന്നിരുന്നു. എന്നാല്‍ മോചനത്തിനായി പിഴ തുക അടയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെയാണ് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. ഒരാള്‍ക്ക് പിഴ നല്‍കാന്‍ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ എങ്ങനെ ദീര്‍ഘകാലമായി ജയിലിലിടാനാകുമെന്ന് കോടതി ചോദിച്ചു. ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്നും കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക